Test post by email

Here is the body of the email

[wpdevart_booking_calendar id=”1″]

ചുവരെഴുത്ത്

34 കൊല്ലം മുമ്പ് ഞാൻ എഴുതിയ ചുവരെഴുത്ത്.ആദ്യമായി സർക്കാർഅദ്ധ്യാപകനായി പ്രവേശിച്ച വയനാട് മുപ്പൈനാടു സ്കൂളിലെഇടിഞ്ഞുപൊളിഞ്ഞു പോയ സ്കൂൾകെട്ടിടത്തിന്റെ ചുവരിൽആ പഴയ കയ്യക്ഷരം! ഞാനും ഭാര്യയുംമൊന്നിച്ചു ജീവിതം തുടങ്ങിയത് ഇവിടെ നിന്നാകുന്നു.ഞങ്ങൾ ഞങ്ങളുടെ ചരിത്രസ്മാരകത്തിനു മുന്നിൽ.ഞങ്ങൾക്കു വേണ്ടി ഇത്രയെങ്കിലും കരുതി വച്ച കാലത്തിനു സ്തുതി.

കുട്ടികൾ വരച്ചുതുടങ്ങട്ടെ

കുട്ടികൾ വരച്ചു തുടങ്ങട്ടെ. തറയും ചുമരും കേടാകുമെന്നു പേടിയാണെങ്കിൽ അതിനായി വീടിന്റെ ഒരു മുറി ഒഴിവാക്കിയിട്ടേക്കൂ.അതു എഴുത്തിന്റെ തുടക്കമാണ്. സ്വതന്ത്രമായ വര അവരുടെ വിരലുകളിലെ പേശികളെ അവരുടെ ഇച്ഛക്ക് അനുസരിച്ചു ചലിപ്പിക്കാറാകും. രസകരമായ ഈ പരിശീലനത്തിലൂടെ അവർ എഴുതാനുള്ള ആദ്യപടി കയറുകയാണിവിടെ.ധാരാളം കുട്ടിപ്രസിദ്ധീകരണങ്ങളും ചിത്രകഥാ പുസ്തകങ്ങളും എത്തിച്ചു കൊടുക്കുക. അവർ വായനയുടെയും പടികൾഇതു പോലെ തനിയെ കയറുന്നതു കാണാം.. നമ്മൾ ഇതെല്ലാം കാണുകയും ആസ്വദിക്കുകയും വേണം.എന്നാൽ കുട്ടി കാണത്തക്ക വിധം നാട്ടിലുള്ളവരെയെല്ലാം വിളിച്ചു കാണിച്ച് അഭിമാനിക്കുന്നത് അത്രനല്ലതല്ല താനും.

ആശാന്റെ അവസ്ഥ വല്ലാത്തൊരു ദുരവസ്ഥ തന്നെ.അല്ലേ?

‘തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ,
കെട്ടില്ലാത്തോർ,തമ്മിലുണ്ണാത്തോരിങ്ങനെ ഒട്ടല്ലഹോ ജാതിക്കോമരങ്ങൾ!’
ഈ കുമാരനാശാന്റെ ഓരോ അശ്ലീലപ്രയോഗങ്ങളേ! എന്തായാലും ആശാന്റെ അവസ്ഥ വല്ലാത്തൊരു ദുരവസ്ഥ തന്നെ.അല്ലേ?

‘കമ്പോള വിദ്യാഭ്യാസം’

നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസത്തിന്റെ പിതാവ് മെക്കാളെ പ്രഭുവാണ്.അദ്ദേഹം1835ൽ തുടങ്ങി വച്ച വിദേശവിദ്യാഭ്യാത്തിനു രണ്ടേ രണ്ടു ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ.(1)ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണകൂടത്തിനു കുറഞ്ഞചെലവിൽ കുറെ വിദഗ്ധ തൊഴിലാളികളെ കിട്ടണം.(2) അവരോടും അവരുടെ സംസ്കാരത്തോടും അവരുണ്ടാക്കുന്ന ഉല്പന്നങ്ങളോടും കൂറു പുലർത്തുന്ന ഇന്ത്യക്കാരെ സൃഷ്ടിക്കണം.
നമ്മുടെ വിദ്യാഭ്യാസം ഇപ്പൊഴും അതേ കുറ്റിയിൽത്തന്നെ ചുറ്റിത്തിരിയുകയാണ് .അതിന്റെ ലക്ഷ്യങ്ങൾക്കു മാറ്റങ്ങൾളൊന്നുമില്ല .അതിങ്ങനെ ചുരുക്കി എഴുതാം.
(1)വമ്പൻ കമ്പനികളിൽ പണിയെടുക്കാനുള്ള മിടുക്കരെ സൃഷ്ടിക്കുക.
(2)അവിടെ ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ വാങ്ങിക്കൂട്ടുന്ന ഉപഭോക്താക്കളെ സൃഷ്ടിക്കുക.
ഇതിനെ ഞങ്ങൾ ‘കമ്പോള വിദ്യാഭ്യാസം’ എന്ന് ആദരപൂർവ്വം വിളിക്കട്ടെ. ആ വിദ്യാഭ്യാസം സൃഷ്ടിച്ചെടുത്ത വെറും കമ്പോളപ്പൊട്ടന്മാർ മാത്രമാണു നമ്മൾ.

 

ഒരു ഓർമ്മച്ചിത്രം.

ഒരു ഓർമ്മച്ചിത്രം.

റസാക്ക് കോട്ടക്കൽ എടുത്തതാണ്.ഈ ചിത്രത്തിൽ തന്നെയുള്ള ശ്രീ. ഖാലിദ് എ ബേക്കർ ഇന്ന് അയച്ചു തന്നതാണ്. അദ്ദേഹത്തിന് ശ്രീ.അജ്മൽ അബൂബേക്കർ അയച്ചു കൊടുത്തതും. ഇത്തരം ധാരാളം ഓർമ്മച്ചിത്രങ്ങൾ പലരുടെയും കൈവശം ഉണ്ടായിരിക്കും. അത്തരം ചിത്രങ്ങളും അതോടൊപ്പം ഒരു ഓർമ്മക്കുറിപ്പും ചേർത്ത് അയച്ചു കിട്ടിയാൽ വളരെ ഉപകാരമായിരുന്നു. ഏതു കാലത്ത് എടുത്തത്, ആരാണ് എടുത്തത്, ആരൊക്കെയാണ് ചിത്രത്തിലുള്ളത്.എന്നൊക്കെ …ഞങ്ങൾക്ക് അതൊരു നിധിയായിരിക്കും.

amazon thing

Hello world!

Welcome to WordPress. This is your first post. Edit or delete it, then start blogging!

അവരുണ്ടാക്കിയ ആദ്യ ബോർമ്മ.

സാരംഗിലെ വിദ്യാഭ്യാസം ഒരിക്കലും അവസാനിക്കുന്നില്ല. എങ്ങനെ പഠിക്കാം എന്നാണു സാരംഗിൽ പഠിപ്പിക്കുന്നത്. എന്തു പഠിക്കണമെന്നു തീരുമാനിക്കുന്നത് വിദ്യാർത്ഥിയാണ്. സാരംഗിലെ വിദ്യാർത്ഥിയായിരുന്ന ഗൗതമിനെ ബോർമ്മയുണ്ടാക്കാൻ ഞങ്ങൾ പഠിപ്പിച്ചിട്ടില്ല. ഗൗതമിനും അവന്റെ കൂട്ടാളിയായ അനുവിനും ബോർമ്മ ഒരാവശ്യമാണെന്നു തോന്നി. ബോർമ്മയുണ്ടാക്കുന്ന വിദഗ്ധരെ തേടിയല്ല അവർ പോയത്. അതുണ്ടാക്കാനുള്ള തന്ത്രമാണ്(technology) അവർ തിരഞ്ഞത്.
ഇത് അവരുണ്ടാക്കിയ ആദ്യ ബോർമ്മ. ബോർമ്മയിൽ ബേക്ക് ചെയ്തെടുത്ത കുക്കീസ്.
സാരംഗിൽ ഇനിവരുന്ന കുട്ടികളെയും അതു പഠിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല.അതവർക്ക് ആവശ്യമാണെങ്കിൽ അവർ തനിയെ കണ്ടെത്തി പഠിച്ചോളും.
കാലം മാറി.വിദ്യാഭ്യാസരീതികളും കാഴ്ച്ചപ്പാടുകളും മാറിയേ പറ്റൂ.Bt