ഈ മൂന്നു ലക്ഷം കുരുന്നുകളോടൊപ്പം മൂന്നു ലക്ഷം കുടകൾ, മൂന്നു ലക്ഷം ബാഗുകൾ, , മൂന്നു ലക്ഷം വാട്ടർ ബോട്ടിലുകൾ, ആറുലക്ഷം യൂണിഫോമുകൾ തുടങ്ങി എന്തെല്ലാം സാധന സാമഗ്രികളാനു നമുക്കു വിറ്റഴിക്കാൻ കഴിയുന്നത്! ഈ വിദ്യാഭ്യാസ ചന്ത പിരിയുമ്പോൾ ചന്തയിൽ കച്ചവടത്തിനു വന്നവർ ലാഭവും കീശയിലാക്കി അടുത്ത ചന്തയ്ക്കുള്ള കണക്കു കൂട്ടലുകളുമായി മടങ്ങും. ചന്തയിൽ ഉല്പന്നമായി വന്നവരും ആ ഉല്പന്നം വിൽക്കാൻ വന്നവരും നഷ്ടങ്ങളുടെ കണക്കുകളെ എങ്ങനെ ലാഭത്തിലെത്തിക്കാം എന്ന പാഴ്ക്കിനാവും കണ്ടു മടങ്ങും. എല്ലാ വർഷവും ആവർത്തിക്കുന്ന ഈ ചന്ത എന്നവസാനിക്കുമോ ആവോ!