ഞങ്ങളുടെ ആദ്യപുസ്തകത്തിന്റെ ആറാം പതിപ്പ് ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. മുന്നേ തന്നെ നല്ല അഭിപ്രായങ്ങൾ കിട്ടിയിട്ടുള്ള പുസ്തകമാണ്. എങ്കിലും ആറാം പതിപ്പിനെ കുറിച്ച് രണ്ട് ആസ്വാദനക്കുറിപ്പുകൾ കിട്ടി.അതിലൊന്ന് ശ്രീ.രഞ്ജിത് നാരായണൻ തന്റെ റ്റൈം ലൈനിൽ എഴുതി ഷെയർ ചെയ്തു തന്നതാണ്. ഫെയ്സ് ബുക്ക് സുഹൃത്തുമല്ല,അല്ലാതെ പരിചയവുമില്ല.എങ്കിലും സുഹൃത്തേ താങ്കളുടെ ഈ നല്ല സഹകരണം ഇവിടത്തെ വളർന്നു വരുന്ന കുട്ടികൾക്ക് സഹായകരമാകാതിരിക്കില്ല. വളരെ വളരെ സന്തോഷം.