കുട്ടികൾ വരച്ചു തുടങ്ങട്ടെ. തറയും ചുമരും കേടാകുമെന്നു പേടിയാണെങ്കിൽ അതിനായി വീടിന്റെ ഒരു മുറി ഒഴിവാക്കിയിട്ടേക്കൂ.അതു എഴുത്തിന്റെ തുടക്കമാണ്. സ്വതന്ത്രമായ വര അവരുടെ വിരലുകളിലെ പേശികളെ അവരുടെ ഇച്ഛക്ക് അനുസരിച്ചു ചലിപ്പിക്കാറാകും. രസകരമായ ഈ പരിശീലനത്തിലൂടെ അവർ എഴുതാനുള്ള ആദ്യപടി കയറുകയാണിവിടെ.ധാരാളം കുട്ടിപ്രസിദ്ധീകരണങ്ങളും ചിത്രകഥാ പുസ്തകങ്ങളും എത്തിച്ചു കൊടുക്കുക. അവർ വായനയുടെയും പടികൾഇതു പോലെ തനിയെ കയറുന്നതു കാണാം.. നമ്മൾ ഇതെല്ലാം കാണുകയും ആസ്വദിക്കുകയും വേണം.എന്നാൽ കുട്ടി കാണത്തക്ക വിധം നാട്ടിലുള്ളവരെയെല്ലാം വിളിച്ചു കാണിച്ച് അഭിമാനിക്കുന്നത് അത്രനല്ലതല്ല താനും.