44പുഴകൾ ഉള്ള നാട്ടിൽ വരൾച്ച!

കുടിവെള്ളക്ഷാമം പരിഹരിക്കാൻ വിതരണം ചെയ്യുന്ന വെള്ളത്തിൽ നാറ്റം!,

ഇതിനൊന്നും പരിഹാരമില്ലേ? വിദേശത്തു നിന്നും ചാക്കും പടി പണമിറക്കിയാൽ മാത്രമാണോ ഇതിനു പരിഹാരമുണ്ടാവുക? അവിടത്തെ തലച്ചോറിൽ വിരിയുന്ന പദ്ധതികൾ തന്നെ വേണോ ഇതിനു പരിഹാരം കാണാൻ? നമ്മളെല്ലാം വെറും മണ്ടന്മാരാണോ?ഇതിനുള്ള പദ്ധതികൾക്ക് ഇതിനും മാത്രം പണം ആവശ്യമുണ്ടോ? ഇതിനും മാത്രം ഉദ്യോഗസ്ഥരും വിദഗ്ധന്മാരും ആവശ്യമാണോ? സാധാരണക്കാരുടെ തലയിൽ വിരിയുന്ന ആശയങ്ങൾക്ക് യാതൊരു വിലയുമില്ലേ? ശരിയായ ജനകീയ പദ്ധതികൾക്കും ജനകീയ പരിഹാരങ്ങൾക്കും കാലമായില്ലേ?

‘കുഞ്ച് രാമ്പള്ളം’ ആ വഴിക്കുള്ള ഒരു അൻവേഷണം കൂടിയാണ്. കഴിഞ്ഞ 36 കൊല്ലക്കാലം സാരംഗിൽ നടത്തിവരുന്ന പരീക്ഷണങ്ങളുടെ പിൻ ബലവും ഈ നോവൽ രചനയ്ക്കു പിന്നിലുണ്ട്. വായിക്കുക.ചിന്തിക്കുക, സഹകരിക്കുക.kudivellathil durgandham