ഒരു കുട്ടിക്കു പഠിക്കാൻ ഇവയൊക്കെ അത്യാവശ്യമാണോ?
പുത്തൻ മണം മാറാത്ത ബാഗും കുടയും യൂണിഫോമും? മുൻ വർഷത്തെ ബാഗും കുടയും യൂണിഫോമും ഉപയോഗിച്ചാൽ മാനം ഇടിഞ്ഞു വീഴുമോ? ബാഗും, കുടയും, യൂണിഫോമും ഇല്ലാതെ പഠിച്ചാൽ പഠിത്തം നടക്കാതെ വരുമോ?ഇതൊക്കെ വിദ്യാഭ്യാസച്ചന്തയിലെ ചന്തച്ചിന്തകൾ മാത്രമാകുന്നു. ബാഗുകമ്പനിക്കാരും, കുടക്കമ്പനിക്കാരും, വമ്പൻ ടെക്സ്റ്റൈൽ കമ്പനികളും പാത്രക്കമ്പനികളും മറ്റും മറ്റും ചെയ്തു വയ്ക്കുന്ന കച്ചവട തന്ത്രങ്ങൾ.
ബാഗ് വില. 300.00 -450.00- 1,200.00 വരെ !
കുട. 250.00 -600.00- 1,000.00 വരെ!
ടിഫിൻ ബോക്സ്. 200.00- 250.00- 400.00 വരെ!
വാട്ടർ ബോട്ടിൽ. 50.00-170.00- 300.00- 550.00 വരെ!
യൂണിഫോം. 600.00 രൂഫാ!(ഭ! ഐകമത്യം ഉണ്ടാക്കാനാണു പോലും! എവിടന്നു കിട്ടി ഈ പൊട്ട മുദ്രാവാക്യം.ക്രിസ്ത്യാനി കൂടുതൽ ക്രിസ്ത്യാനിയായും, മുസ്ലീം കൂടുതൽ മുസ്ലീമായും, ഹിന്ദു കൂടുതൽ ഹിന്ദുവായും മാറിക്കൊണ്ടിരിക്കുന്നതും മറ്റും എന്നുമെന്നും കണ്ടു കൊണ്ടിരിക്കുകയാണു നമ്മൾ. ഈ ‘ഊണിഫോം’ ഇട്ടിട്ട് ഉണ്ടായി വരുന്ന ഐകമത്യം! കക്ഷിരാഷ്ട്രീയക്കാരുടെ ഇടയിലെ ഐകമത്യം പറയുകയേ വേണ്ട. അടി വസ്ത്രം പോലും യൂണി ഫോമാക്കി നടക്കുന്ന പാർട്ടിക്കാർക്കില്ല ഐകമത്യം.)
ഇതെല്ലാം ഇട്ടു പഠിച്ച ഭൂരിപക്ഷം ആളുകളും ചുമട്ടുകാരായും, ടാക്സി ഡ്രൈവർമാരായും, തയ്യൽക്കാരായും, അന്യ ദേശങ്ങളിലെ കൂലിത്തൊഴിലാളികളായും കഴിഞ്ഞു കൂടുകയാണെന്നു മറക്കേണ്ട. ഇതൊക്കെ കാണാനും മനസ്സിലാക്കാനും നമുക്കു കഴിയാത്തതെന്താണ്? കഷ്ടം!
കഷ്ടം!
കഷ്ടം!