ഇത് നമ്മൾ ഉണ്ടാക്കിയ നമ്മുടെ വിധി.
ചെറിയ വീടുകൾ നാണക്കേടാണ്!
മിതമായ വേഷങ്ങൾ കുറച്ചിലാണ്!
സ്വർണ്ണമില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടാണ്!
മദ്യമില്ലാതെ ഒരു ദിവസം പോലും ജീവിക്കാനാവില്ല!
ഇറച്ചിയുംമീനുമില്ലാതെ ഭക്ഷണം കഴിക്കാൻ കഴിയില്ല.!
വാഹനമില്ലാതെ ഒരു കിലോ മീറ്റർപോലും സഞ്ചരിക്കാനാവില്ല.
അങ്ങനെ അങ്ങനെ ആഡംബരത്തിന്റെ അങ്ങേത്തലയ്ക്കൽ എത്താൻ നമ്മൾ മൽസരിക്കുമ്പോൾ പ്രകൃതിവിഭവങ്ങളാണ് നമ്മൾ ചൂഷണം ചെയ്യുന്നതെന്ന് മറക്കരുത്. വെള്ളം, മണ്ണ്, വായു, വനം തുടങ്ങി നമ്മൾ നശിപ്പിക്കാത്ത യാതൊന്നും ഇനി ഈ ഭൂമുഖത്തില്ല.മഴവെള്ളം മണ്ണിൽ ഇറങ്ങാനൊരു പഴുതുമില്ലാതെ റോഡും, പാലങ്ങളും, വീടുകളും പണിതു മോടി കൂട്ടിയപ്പോൾ പണിതവരുടെ കീശ നിറഞ്ഞു. വെള്ളമില്ലാതെ കഷ്ടപ്പെടുന്നവരുടെ കണ്ണുകളും നിറയുന്നു.
ഇത് നമ്മുടെ വിധി, നമ്മളുണ്ടാക്കിയ വിധി!No automatic alt text available.