തേങ്ങ ഒരു കിലോയ്ക്ക് (രണ്ടെണ്ണം) 20.00 രൂപ.
നെല്ല് ഒരു കിലോ. ഏറിയാൽ 12.00രൂ.
കപ്പ. ഒരു കിലോ . ,, ,, 15.00രൂപ.
റബ്ബർ ഒരു കിലോ 92.00 രൂപ
ഇങ്ങനെയൊക്കെയാണ് കാർഷിക വിളകളുടെ വില.എന്തായാലും ഇവിടത്തെ ഉദ്യോഗസ്ഥരേക്കാൾ എത്രയോ മടങ്ങു വരും കേരളത്തിലെ കർഷകർ! എല്ലാ അർത്ഥത്തിലും രാപകൽ പണിയെടുത്താലേ വല്ലതും കിട്ടൂ. കാട്ടുപന്നിയും കാട്ടാനകളും കേരളത്തിലെ ഏതു കൃഷിയിടത്തിലും കയറിയിറങ്ങുന്നു എന്നതാണവസ്ഥ. അതുകൊണ്ട് ഓവർടൈം പണിയെടുത്താലേ കൃഷി കുറച്ചെങ്കിലും രക്ഷിക്കാനാവൂ. എന്തെങ്കിലും ഒരു കാര്യം നടക്കാനായി കൃഷിക്കാരൻ സർക്കാർ ഓഫ്ഫീസിൽ ചെന്നാലോ കൈമടക്കുണ്ടെങ്കിലേ കാര്യം നടക്കൂ. കാട്ടുപന്നി ശല്യവും കാട്ടാന ശല്യവും പുലിശല്യവും സഹിക്കാം. പക്ഷെ സർക്കാർ ഉദ്യോഗസ്ഥരെ തീരെ സഹിക്കാൻ വയ്യെന്നായിരിക്കുന്നു. നമ്മുടെ റവന്യൂവിന്റെ 80% വിഴുങ്ങുന്ന ഇവർ ഇതിനു തുല്യമായി എന്താണാവോ ഉല്പാദിപ്പിക്കുന്നത്? പ്രതിമാസം ഇരുപതിനായിരത്തിനുമേൽ ശമ്പളം ഉണ്ടെങ്കിലും കിമ്പളം വേണ്ടെന്നു വയ്ക്കുന്നവർ എത്ര ശതമാനം കാണും?