വെള്ളം, മണ്ണ്, വായു, ഇവയുടെ ആരോഗ്യം കെട്ടാൽ ഇവിടെ ജീവനുള്ള യാതൊന്നിനും നിലനിൽക്കാനാവില്ല. നമ്മുടെ അതിരില്ലാത്ത ആർഭാടജീവിതമാണ് എല്ലാത്തിനും കാരണം. ഒരു കടുത്ത വരൾച്ചയിലേക്ക് നമ്മൾ നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു മുപ്പതു വർഷം മുമ്പു മുതലുള്ള നമ്മുടെ കാലാവസ്ഥയും വികസനവും ഒന്നു താരതമ്യം ചെയ്താൽ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നമുക്ക് കണക്കു കൂട്ടാൻ കഴിയും.

ലളിതമായി ജീവിക്കാൻ തയ്യാറുള്ളവർ തുടങ്ങുക.
ആഹാരത്തിലെ ആർഭാടം കുറയ്ക്കുക.
വസ്ത്രത്തിന്റെയും ആഭരണത്തിന്റെയും എണ്ണവും തിളക്കവും കുറയ്ക്കുക, പാർപ്പിടത്തിന്റെ വലിപ്പവും സുഖസൗകര്യങ്ങളും കുറയ്ക്കുക. അതുപോലെഒഴിവാക്കാവുന്നതത്രയും ഒഴിവാക്കുക.
ഇല്ലെങ്കിൽ നമ്മുടെ മക്കളും അവരുടെ മക്കളും ഇവിടെ നിലനിൽക്കാൻ പോകുന്നില്ല.

 
 
 No automatic alt text available.