ഈ പരമ്പര വായിക്കാതെ പോകരുത്.ഇന്നലെ മുതൽ മനോരമയിൽ തുടങ്ങിയതാണ്.നമ്മൾ വിചാരിച്ചാൽ പരിഹാരം കാണാനാവുന്ന മഹാദുരന്തമാണ് വരൾച്ചയും കുടിവെള്ളക്ഷാമവും. ഭരണമാറ്റം കൊണ്ടോ ഭരണത്തുടർച്ചകൊണ്ടോ നാടിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ നല്ല മാറ്റങ്ങൾ ഉണ്ടായതായ ചരിത്രം ഇതേവരെ കേട്ടിട്ടേയില്ല. നല്ല മാറ്റം ആഗ്രഹിക്കുന്നെങ്കിൽ യാഥാർത്ഥ്യങ്ങൾ അനുഭവങ്ങളിലൂടെ കണ്ടെത്തുക. പണയം വയ്ക്കാത്ത തലച്ചോറുകൾ തിരിച്ചെടുക്കുക.പരിഹാരം ഉണ്ട്. ഏതു പ്രശ്നത്തിനും പരിഹാരമുണ്ട്. വരൾച്ചയ്ക്കും പരിഹാരമുണ്ട്.അതു നമുക്കു തന്നെ ചെയ്യാവുന്നതേയുള്ളു താനും. ‘കുഞ്ച്‌രാമ്പള്ളം എന്ന നോവലിൽ ഞങ്ങൾ പറയുന്നതും സാരംഗിന്റെ പരീക്ഷണങ്ങൾ കൊണ്ടു ഞങ്ങൾ തെളിയിച്ചതും ഈ ലളിത സത്യങ്ങളാണ്