ഏതെങ്കിലും ഒരു സർവ്വാധിപതിയുടെ കീഴിലാണല്ലോ നമ്മുടെ എല്ലാ കക്ഷികളും നിലനിൽക്കുന്നത്!അത്തരമൊരു സർവ്വാധിപതി ഇല്ലാത്ത ഒരൊറ്റ രാഷ്ട്രീയ കക്ഷികളും ഇന്നു നമ്മുടെ രാജ്യത്തില്ല. പ്രാദേശികതലത്തിൽപ്പോലും ഒരു സർവ്വാധിപതിയുടെ നിശ്ചയത്തിലേ കാര്യങ്ങൾ നടക്കൂ.അവിടെ ജനാധിപത്യത്തിലെ ജനങ്ങൾ വെറും കാഴ്ചക്കാർ മാത്രമാകുന്നു.ഈ തദ്ദേശീയ തെരഞ്ഞെടുപ്പിലും ഏകാധിപതികൾ ഭരിക്കുന്ന കക്ഷിരാഷ്ട്രീയക്കാർ അവരുടെസ്ഥാനാർത്ഥികളെതെരഞ്ഞെടുത്തു നിർത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പു കഴിഞ്ഞിരിക്കുന്നു എന്നു സാരം.രാഷ്ട്രീയ നേതാക്കന്മാരായ ഏകാധിപതികളുടെ പാദസേവകർ ജനസേവകരായി വേഷം കെട്ടി സ്ഥാനാർത്ഥികളായി എത്തിക്കഴിഞ്ഞു. ഇവരിൽ ആരു ജയിച്ചാലും ഒരു സർവ്വാധിപതിയുടെ പാദസേവകനാവും ജയിച്ചെത്തുക.ഇല്ല, ഈ പാദസേവകർക്കു വോട്ടു ചെയ്യാനാവില്ല. ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്നതു കൊണ്ട് ഇത്തവണയും വോട്ടു ചെയ്യുന്നില്ല.