‘നാവുണങ്ങിയ ഗോദാവരീതീരം’ മനോരമ പ്രസിദ്ധീകരിച്ച പരമ്പര ഇന്ന് അഞ്ചാം ദിവസം കൊണ്ട് അവസാനിച്ചു.ഇനിയും വായിക്കാത്തവർ മനോരമയുടെ E-paperഎടുത്തു വായിക്കാവുന്നതാണ്. ആ പരമ്പരയുടെ ഭാഗമായ ഒരു കിണറിന്റെ ചിത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. കേരളത്തിൽ ഇതിനേക്കാൾ മാരകമായ ചിലതു സംഭവിക്കാൻ പോവുകയാണ്. അതു തടയേണ്ടതു സർക്കാരല്ല, നമ്മളാണ്.നമുക്കു വളരെയേറെ ചെയ്യാൻ കഴിയും.

1) ഇത്ര കടുത്ത വേനലിലും വെള്ളമുള്ള ഞങ്ങളുടെ സംരക്ഷിത നീർമറി പ്രദേശം സന്ദർശിച്ച് അവിടത്തെ ലളിതമായ ജല സംരക്ഷണ പ്രവർത്തനങ്ങൾ നേരിൽ ബോദ്ധ്യപ്പെടുക.

2) വളരെ ജനകീയമായ പ്രചാരണ പരിപാടികളിലൂടെ വരൾച്ചയും കുടിവെള്ളക്ഷാമവും വരുംകൊല്ലങ്ങളിലേക്കെങ്കിലും തടയാനുള്ള മാർഗ്ഗങ്ങൾ ജനങ്ങളിലെത്തിക്കുക.

ഞങ്ങൾ തയ്യാറാണ്. ഒരു എൽ.സി.ഡി.പ്രൊജക്ടർ സംഘടിപ്പിച്ചു തന്നു സഹായിക്കാൻ ആർക്കു കഴിയും?

അടുത്ത മഴയ്ക്കു മുമ്പ് ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ജീവനുള്ള തെളിവുകൾ ജനങ്ങൾ അറിയട്ടെ.സഹകരിക്കാൻ തയ്യാറുള്ളവർ അറിയിക്കുക.

നമ്മൾ ചെയ്ത പാപത്തിന് ഒരു പരിഹാരമാവട്ടെ. നമ്മുടെ മക്കളും അവരുടെ മക്കളും കുടിവെള്ളമില്ലാതെ മരിച്ചു പോകാതിരിക്കാൻ അടിയന്തിരമായി ചിലതു ചെയ്തേ പറ്റൂ.

സഹകരിക്കുക.