നമ്മുടെ മക്കളെ ആരു രക്ഷപ്പെടുത്തും?നമ്മളോ, സർക്കാരോ, അതോ കച്ചവടക്കാരോ?

താഴെ കൊടുത്തിട്ടുള്ള ചില കാരണങ്ങൾ കൊണ്ടാണ് കുട്ടികൾ ആയുധം കൊണ്ടു നടന്നതെന്നും കൂട്ടക്കൊല നടത്തിയതെന്നും പറയുന്നു.ഈ കാരണങ്ങൾ എല്ലാം തന്നെ പ്രാധാന്യമുള്ളതു തന്നെ.
എന്നാൽ നമ്മുടെ മക്കൾ കൊള്ളക്കാരും കൊലപാതകികളും ആക്കാതിരിക്കാൻ ഇതിൽ ഏതു കാരണമാണ് സ്വന്ത നിലയിൽ ഒഴിവാക്കാൻ ആവുന്നത്?
• അക്രമണ വാസനയുള്ള സിനിമ.
സിനിമക്കാരെ നന്നാക്കാനാവുമോ? (സിനിമ കോടികൾ മുടക്കിയുള്ള കച്ചവടമാണ്. അതു കമ്പോളത്തിന്റെ ഭാഗമാണ്. കമ്പോളത്തെ നിയന്ത്രിക്കാൻ ഇന്നു ലോകത്ത് ഒരു ശക്തിയും ഇല്ല.)
• ആയുധ നിയമം
നിയമത്തിൽ ഭേദഗതി ഉണ്ടാക്കാനവുമോ?(നിയമം നിയന്ത്രിക്കുന്നത് കമ്പോളമാണ്.കമ്പോളത്തെ നിയന്ത്രിക്കാൻ ഒരു ശക്തിക്കുമാവില്ല.)
• ഉദാരമായ തോക്കു കച്ചവടം.
തോക്കു കച്ചവടം നിരോധിക്കാനാവുമോ? (ചിന്തിക്കാൻ പോലും പറ്റില്ല.)
• ആയുധനിയമത്തിന് അനുകൂലമയ പൊതുജനാഭിപ്രായം.
പൊതുജനാഭിപ്രായം ഉണ്ടാക്കി ഭരണകൂടത്തെ സ്വാധീനിച്ച് തോക്കു വില്പന ഇല്ലാതാക്കാനാവുമോ? (ബഹുജനം പലവിധം.പൊതുജനത്തെ ബോധവൽക്കരിച്ചു വരുമ്പൊഴേക്കും നമ്മുടെ മക്കൾ ചാവേണ്ടവർ ചത്തിട്ടുണ്ടാവും .കൊല്ലേണ്ടവർ കൊന്നിട്ടുമുണ്ടാവും)
• സ്വതന്ത്രമായ ആയുധ ലഭ്യത.
സ്വന്തമായി തോക്കു വാങ്ങി സൂക്ഷിക്കാതിരിക്കാനാവുമോ? ആയുധം കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്നും അതു പ്രശ്നങ്ങളെ കൂടുതൽ കുഴപ്പങ്ങളിലേക്ക് കൊണ്ടു ചെന്നെത്തിക്കുകയേ ഉള്ളെന്നും മനസ്സിലാക്കാനാവുമോ?(ഇതല്ലേ നമുക്കു സ്വന്ത നിലയിൽ ചെയ്യാനാവുന്ന ഒരേയൊരു കാര്യം? ലോകം മുഴുവൻ നന്നാക്കിയിട്ട് നമ്മൾ നന്നാവുന്നതിലും എളുപ്പം നമ്മൾ തനിയെ നന്നാവുന്നതും നന്നാക്കുന്നതുമല്ലേ?)
• നമുക്കു നമ്മുടെ നിലയിൽ ചെയ്യാനെളുപ്പമുള്ളത് ഏതാണെന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കുക.