ഇതു ഒരു ദിവസം വന്ന രണ്ടു വാർത്തകളാകുന്നു.

1) വെള്ളത്തിന്റെ പേരിൽ സംഘർഷം ലാത്തൂരിൽ നിരോധനാജ്ഞ.

2)മലമ്പുഴയിൽ ചൂട് @ 40. 7

ഈ വാർത്തകൾ രണ്ടും രണ്ടായിട്ട് എടുത്തു വായിക്കണേ.

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

‘മേഖല തിരിച്ച് ഊഴമിട്ടാണു വിതരണമെന്നതിനാൽ പലസ്ഥലങ്ങളിലും ആഴ്ചയിലൊരിക്കലാണു വെള്ളമെത്തുന്നത്.ഒരു ലക്ഷത്തിലേറെപ്പേർ ഇതിനകം ലത്തൂർ വിട്ടു കഴിഞ്ഞു.!
അടുത്ത വാർത്തയിൽ ഇങ്ങനെ പറയുന്നു.

ദിനം പ്രതി 50 പേർക്കെങ്കിലും സൂര്യതാപം ഏൽക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്! (മറ്റെങ്ങുമല്ല കേരളത്തിലെ പാലക്കാടു ജില്ലയിലെ കാര്യമാകുന്നു.)

ചൂടിന്റെ കാഠിന്യം കൊണ്ട് വാളയാർ പോലീസ് സ്റ്റേഷൻ റസ്റ്റ് ഹൗസിന്റെ ചില്ലുകൾ തകർന്നു.

ഇതു ചില്ലറച്ചില്ലറ മുന്നറിയിപ്പുകളാണ്.

‘കുഞ്ച്‌രാമ്പള്ള’ത്തിലൂടെ ആ മുന്നറിയിപ്പ് ഞങ്ങൾ കുറച്ച് ഉറക്കെ പറയുന്നു എന്നു മാത്രം..വായിക്കുക.lathoor