ഈ സമരത്തിൽ പങ്കു ചേരുക.

വിഷമില്ലാത്ത ഭക്ഷണത്തിനായി , പരിശുദ്ധമായ ചുറ്റുപാടുകൾക്കായി, ആരോഗ്യമുള്ള ശരീരത്തിനായി ,സർവ്വോപരി നില നില്പുള്ള ജീവിതത്തിനായി ഈ സമരത്തിൽ പങ്കെടുക്കുക.

വിഷമില്ലാത്ത അരി ഉല്പാദിപ്പിക്കാൻ താങ്കൾക്കു കഴിയുന്നില്ല.പക്ഷെ അരി കിട്ടിയാൽ കൊള്ളാം എന്നുണ്ട്.ഗർഭിണിയായ താങ്കളുടെ ഭാര്യയ്ക്ക്, സഹോദരിക്ക്, പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക്, പഠിച്ചുകൊണ്ടിരിക്കുന്ന ഇളം തലമുറയ്ക്ക്, പ്രായമായ നമ്മുടെ കാർന്നോമ്മാർക്ക് വേണ്ടത് വിഷമില്ലാത്ത ഭക്ഷണമാണ്.അവരെ ആശുപത്രിയിൽ കയ്റ്റി ഇറക്കുന്ന പണം ലാഭിക്കുക.വിഷം തീണ്ടാത്ത അരിവാങ്ങി ഉപയോഗിക്കുക.

പതിനേഴ് ഏക്കറിലെ നെല്ലും കൊയ്തു കഴിഞ്ഞു. അത് ഒട്ടും തവിടുകളയാതെ അരിയാക്കി വിറ്റുകൊണ്ടിരിക്കുകയാണ്. ഇടനിലക്കാരില്ല.ഇവർക്കു മൊത്തമായി കൊണ്ടെത്തിക്കാൻ വാഹനങ്ങളില്ല.എങ്കിലും ഉള്ള ഇരു ചക്ര വാഹനത്തിൽ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്.അരി പതിവായി കിട്ടണമെന്നുള്ളവർ ഇവരുമായി ബന്ധപ്പെടുക. ഓരോ പ്രദേശത്തും ഇതിന്റെ പ്രചാരകരായി പ്രവർത്തിച്ചുകൊണ്ട് തങ്ങളുടെ സുഹൃത്തുക്കൾക്കിടയിലും ബന്ധുക്കൾക്കിടയിലും ഈ വിഷമില്ലാ ഭക്ഷണം പ്രചരിപ്പിക്കുക. ആഴ്ചയിലൊരിക്കൽ നിങ്ങളുടെ പ്രദേശത്ത് ഈ വിഷമില്ലാത്ത അരി വിറ്റഴിക്കാൻ നിസ്വാർദ്ധമായി കൈ കോർക്കുക. വാഹനമുള്ളവർ ഇവരുടെ കൃഷി സ്ഥലം സന്ദർശിക്കുക. അരി മൊത്തമായി വാങ്ങി കൊണ്ടു വന്ന് തങ്ങളുടെ ചുറ്റുവട്ടത്തു വിറ്റഴിക്കുക. ഇവരെ സഹായിക്കുന്നതു വഴി നമ്മൾ നമ്മുടെ ആരോഗ്യം വീണ്ടെടുക്കുന്നു.ഒപ്പം പ്രകൃതിയെ സംരക്ഷിക്കാൻ സഹകരിക്കുന്നു.

ഫോൺ.രഞ്ജു.9746960088; വൈശാഖ്.9895970626