കാലം തെറ്റി പെയ്യുന്ന മഴയും മഴപെയ്യാത്ത കർക്കിടകവും കടന്നു പോയി. എന്നിട്ടും മഴയില്ല. അട്ടപ്പാടി വരണ്ടുണങ്ങുകയാണ്. പലസ്ഥലങ്ങളിലുംകുടിവെള്ളത്തിനുള്ള പരക്കം പാച്ചിൽ തുടങ്ങിക്കഴിഞ്ഞു.

കുഞ്ച് രാമ്പള്ളം എന്ന നോവലിന്റെ പ്രസക്തി ഇതാണ്. ഈ കടുത്ത പ്രകൃതി ദുരന്തം നമ്മളായിട്ട് ഉണ്ടാക്കി വച്ചതാണ്. നമ്മൾ തന്നെ അതിനു പരിഹാരവും കണ്ടേ തീരൂ. ആ പരിഹാരം എന്തായിരിക്കണമെന്നും എങ്ങനെ ആയിരിക്കണമെന്നും പ്രതിപാദിക്കുകയാണ് ഈ നോവലിലൂടെ.

മിക്ക ബ്രാഞ്ചുകളിലും ‘കുഞ്ച് രാമ്പള്ളം’ തീർന്നിരിക്കുന്നു. പുസ്തകം സ്വന്തമായി വാങ്ങി വായിച്ചും അഭിപ്രായങ്ങൾ നേരിട്ടറിയിച്ചും സഹകരിച്ച എല്ലാ സഹൃദയർക്കും ഞങ്ങളുടെ പ്രത്യേക സന്തോഷം അറിയിക്കുന്നു. പുസ്തകം കിട്ടാനില്ലെന്ന് അറിയിച്ചവരും ഉണ്ട്. രണ്ടാം പതിപ്പ് ഇറക്കുന്നതിനുള്ള എഴുത്തുകുത്തുകൾ നടക്കുന്നു. ഉടൻ തന്നെ അതു സംഭവിക്കുമെന്നു കരുതട്ടെ.

 

Review about ‘Kunchrampallam’, the novel written by my parents : Get your copy from the nearest DC book branch! Also available online. 🙂

കുഞ്ച് രാൻ എന്ന കാട്ടുപന്നിയുടേയും അവൻ സംരക്ഷിച്ചുപോന്ന കുഞ്ച്രാമ്പള്ളം എന്ന വനത്തിന്‍റയും കഥ പറയുന്ന പരിസ്ഥിതി…
MADHYAMAM.COM