നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസത്തിന്റെ പിതാവ് മെക്കാളെ പ്രഭുവാണ്.അദ്ദേഹം1835ൽ തുടങ്ങി വച്ച വിദേശവിദ്യാഭ്യാത്തിനു രണ്ടേ രണ്ടു ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ.(1)ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണകൂടത്തിനു കുറഞ്ഞചെലവിൽ കുറെ വിദഗ്ധ തൊഴിലാളികളെ കിട്ടണം.(2) അവരോടും അവരുടെ സംസ്കാരത്തോടും അവരുണ്ടാക്കുന്ന ഉല്പന്നങ്ങളോടും കൂറു പുലർത്തുന്ന ഇന്ത്യക്കാരെ സൃഷ്ടിക്കണം.
നമ്മുടെ വിദ്യാഭ്യാസം ഇപ്പൊഴും അതേ കുറ്റിയിൽത്തന്നെ ചുറ്റിത്തിരിയുകയാണ് .അതിന്റെ ലക്ഷ്യങ്ങൾക്കു മാറ്റങ്ങൾളൊന്നുമില്ല .അതിങ്ങനെ ചുരുക്കി എഴുതാം.
(1)വമ്പൻ കമ്പനികളിൽ പണിയെടുക്കാനുള്ള മിടുക്കരെ സൃഷ്ടിക്കുക.
(2)അവിടെ ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ വാങ്ങിക്കൂട്ടുന്ന ഉപഭോക്താക്കളെ സൃഷ്ടിക്കുക.
ഇതിനെ ഞങ്ങൾ ‘കമ്പോള വിദ്യാഭ്യാസം’ എന്ന് ആദരപൂർവ്വം വിളിക്കട്ടെ. ആ വിദ്യാഭ്യാസം സൃഷ്ടിച്ചെടുത്ത വെറും കമ്പോളപ്പൊട്ടന്മാർ മാത്രമാണു നമ്മൾ.