http://archives.mathrubhumi.com/mb4eves/online/malayalam/kerala/women/articles/ethinottam-article-502281

സുസ്മിതയുടെ ലേഖനം നന്നായിട്ടുണ്ട്. പ്രതീക്ഷ നൽകുന്ന ലേഖനം.
“അതുകൊണ്ട് എന്റെ പൂമ്പാറ്റക്കുട്ടി കരയണ്ട. ഈ നാട്് എന്നും ഇങ്ങനെ തന്നെയാവുമെന്ന് പേടിക്കുകയും വേണ്ട. നിന്നെപ്പോലുള്ള നൂറായിരം കുഞ്ഞുങ്ങളുടെ കണ്ണീരില്‍ നിന്ന് വലിയൊരു തീ ഉയര്ന്നുള വരിക തന്നെ ചെയ്യും. ആ തീയില്‍ എല്ലാ കഴുകന്മാരും എരിഞ്ഞു തീരും. ആ ദിവസം വരെയ്ക്കും നിന്റെ ചുണ്ടിലെ പുഞ്ചിരി കൈമോശം വരാതെ നീ കാത്തു വയ്ക്കുക. നിനക്ക് നല്ലതേ വരൂ.
ഇങ്ങനെ ഒരു പ്രതീക്ഷ വേണ്ടതു തന്നെ. പക്ഷെ നമ്മൾ അല്ലെങ്കിൽ സുസ്മിത പ്രതീക്ഷിക്കുന്നതു പോലെ കുഞ്ഞുങ്ങളുടെ കണ്ണീരിൽ നിന്ന് വലിയൊരു തീ ഉയർന്നു വരുമോ? അതു വരുന്നതെങ്ങനെയാണ്? തനിയെ ഉയർന്നു വരുമെന്നാണോ? അതോ ഈശ്വരൻ അതിനായി വല്ല അവതാരവും നടത്തുമെന്നാണോ? അതോ നമ്മുടെ പക്ഷത്തു നിന്നും എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ടോ? അത്തരം പ്രവർത്തനങ്ങൾക്ക് വല്ല പദ്ധതിയും കയ്യിലുണ്ടോ? ഉണ്ടെങ്കിൽ പരീക്ഷണാടിസ്ഥാനത്തിലാണെങ്കിലും ചെയ്തു നോക്കിയിട്ടുണ്ടോ? അതാണ് ഇത്തരം ലേഖനങ്ങളിൽ ഇനി പറയേണ്ടത്.

കുട്ടികളെ നന്നായിട്ടു വളർത്തുക. ആൺകുട്ടിയായാലും പെൺകുട്ടിയായാലും നമുക്ക് അവരെല്ലാം നിഷ്കളങ്കരാണ്.വളർന്നു വലുതാകുമ്പൊഴാണ് കുറ്റവാളികളാകുന്നത്. അതാകട്ടെ ശൈശവ ബാല്യങ്ങളിൽ അവർ എങ്ങനെ വളർത്തപ്പെട്ടു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.
കൌമാരം കാമം മുളയ്ക്കുന്ന കാലമാണ്.നമ്മുടെ വികാരങ്ങളിൽ അടക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വികാരമാണത്. അതൊരു കേവല സത്യമാണ്. പോരാത്തതിന് കാമത്തെ ആളിക്കത്തിക്കാനുതകുന്ന സകലവിധ സാധനങ്ങളും ഇന്ന് എവിടെയും കിട്ടാനുമുണ്ട്. സ്ഹിത്യം, സിനിമ, മൊബൈൽ ഫോൺ, പരസ്യ ബോർഡുകൾ തുടങ്ങി കണ്ണു പായുന്നിടത്തെല്ലാം, കയ്യെത്തുന്നിടത്തെല്ലാം അതു സുലഭമാണ്. കാമം കത്തി നിൽക്കുന്ന കൌമാരക്കാരുടെ ചുറ്റും ഈ വെടിമരുന്നാണ് നിരത്തിയിട്ടുള്ളത്.
ബീഡി തന്നെ അപകടകാരിയാണ്.ബീഡിക്കു പകരം ബീഡിപ്പടക്കം ചുണ്ടിൽ തിരുകി തീകൊളുത്താൻ നിൽക്കുന്ന ഈ കൌമാരങ്ങൾ തങ്ങൾ എന്താണു ചെയ്യാൻ പോകുന്നതെന്ന് തിരിച്ചറിയുന്നില്ല.
മന:ശാസ്ത്രപരമായ സമീപനം,സ്വഭാവ സംസ്കരണത്തിലൂന്നിയ വിദ്യാഭ്യാസം അതു മാത്രമേ ഇതിനു പരിഹാരമായുള്ളൂ