ഈ ഫോട്ടോ സൂക്ഷിച്ചു നോക്കൂ…
ഇതാണ് നെല്ല്!

ഇത് ചുംബന സമരക്കാർ കൃഷിചെയ്തതല്ല.
ഇത് കൃഷി ചെയ്തത് ഈ സമരക്കാരുടെ പോലെ ശരീരഘടനയും വികാരവിചാരങ്ങളും ബുദ്ധിവികാസവും അഭ്യസ്തവിദ്യരുമായ ചെറുപ്പക്കാരാണ്.

ചിറ്റൂരിൽ 17 ഏക്കർ പാടത്ത് ഈ ചെറുപ്പക്കാർ ജൈവകൃഷി ചെയ്തപ്പോൾ ശുദ്ധമായ നെല്ല് കിട്ടിയതിനു പുറമെ ആ നെൽചെടികൾ ഉൽപാദിപ്പിച്ചത് ഓക്സിജനും കൂടിയായിരുന്നു.

ഈ മണ്ണിൽ പച്ചപ്പു നിറഞ്ഞാലേ അന്തരീക്ഷത്തിൽ ഓക്സിജൻറെ അളവു കൂടൂ…

പത്തായത്തിൽ ധാന്യം നിറയൂ…

ഉമ്മ വച്ചിരുന്നാൽ വയറു നിറയില്ല.
ചുംബിക്കാൻ ചുണ്ടുയരണമെങ്കിൽ ചുണ്ടുകൾക്കുളളിലൂടെ വയറിലേയ്കെന്തെങ്കിലുമെത്തണം.

അത്കൊണ്ട് ഉമ്മ വയ്കാൻ ചുണ്ടു കൂട്ടി നടക്കുന്നോരേ..
ആദ്യം ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു നോക്കൂ ..

നിങ്ങൾ കാണുന്ന ലോകത്തിനുമപ്പുറമുളള ഈ ലോകമൊന്നു കണ്ടു നോക്കൂ….

നിങ്ങളും പ്രണയിച്ചു പോകും..
ഈ സ്വർണ്ണ മണികളെ…
നെല്ലിൻ പൂമണം വീശുന്ന ഈ വയൽ വരമ്പിനെ….

പിറന്നു വീണ അന്നുമുതൽ നിങ്ങൾക്ക് ശുദ്ധവായുവും ശുദ്ധജലവും തന്ന് നിങ്ങളെ പോറ്റുന്ന ഈ മണ്ണിനേക്കൂടി പ്രണയിക്കൂ….