സാരംഗിലെ വിദ്യാഭ്യാസം ഒരിക്കലും അവസാനിക്കുന്നില്ല. എങ്ങനെ പഠിക്കാം എന്നാണു സാരംഗിൽ പഠിപ്പിക്കുന്നത്. എന്തു പഠിക്കണമെന്നു തീരുമാനിക്കുന്നത് വിദ്യാർത്ഥിയാണ്. സാരംഗിലെ വിദ്യാർത്ഥിയായിരുന്ന ഗൗതമിനെ ബോർമ്മയുണ്ടാക്കാൻ ഞങ്ങൾ പഠിപ്പിച്ചിട്ടില്ല. ഗൗതമിനും അവന്റെ കൂട്ടാളിയായ അനുവിനും ബോർമ്മ ഒരാവശ്യമാണെന്നു തോന്നി. ബോർമ്മയുണ്ടാക്കുന്ന വിദഗ്ധരെ തേടിയല്ല അവർ പോയത്. അതുണ്ടാക്കാനുള്ള തന്ത്രമാണ്(technology) അവർ തിരഞ്ഞത്.
ഇത് അവരുണ്ടാക്കിയ ആദ്യ ബോർമ്മ. ബോർമ്മയിൽ ബേക്ക് ചെയ്തെടുത്ത കുക്കീസ്.
സാരംഗിൽ ഇനിവരുന്ന കുട്ടികളെയും അതു പഠിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല.അതവർക്ക് ആവശ്യമാണെങ്കിൽ അവർ തനിയെ കണ്ടെത്തി പഠിച്ചോളും.
കാലം മാറി.വിദ്യാഭ്യാസരീതികളും കാഴ്ച്ചപ്പാടുകളും മാറിയേ പറ്റൂ.Bt