(July 19, 2016)

ഒളപ്പമണ്ണ മനയിൽ നിന്നും ഇന്ന് അട്ടപ്പാടിയിലെ ഞങ്ങളുടെ മണ്ണിലേക്ക് മടങ്ങുകയാണ്. നമ്മുടെ സ്കൂൾ -അല്ല- ഗ്രാമീണ സർവ്വകലാശാല എന്ന സ്വപ്നവുമായി മലയിലേക്കു മടങ്ങുന്നു.ഞങ്ങൾ പരിശീലിപ്പിച്ചെടുത്ത ഞങ്ങളുടെ മക്കളും കൂട്ടിനുണ്ട്. ചാലക്കുടി, ആറന്മുള, പത്തിരിപ്പാല, കോങ്ങാട് എന്നിവിടങ്ങളിലായി പത്തുകൊല്ലം ചെലവിട്ടു. നമ്മുടെ സ്വപ്ന വിദ്യാലയത്തിനുള്ള അദ്ധ്യാപകരെ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.അത് ഏതാണ്ടു കഴിഞ്ഞു. ബാക്കി സാരംഗിൽ ചെന്നിട്ട്. അവിടെ ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ പരിമിതമായിരിക്കും. സുഹൃത്തുക്കളിൽ നിന്നും ഇന്നു വരെ കിട്ടിയിട്ടുള്ള സഹകരണങ്ങൾ ഞങ്ങളുടെ മുതൽക്കൂട്ടാണ്. തുടർന്നും ഞങ്ങൾ അതു പ്രതീക്ഷിക്കുന്നു.
04912 847 428 എന്ന ലാൻഡ് ഫോൺ ഇന്നു മുതൽ റദ്ദാക്കുകയാണ്. 9446 239 429 എന്ന നമ്പർ ഉണ്ടാവും മലമുകളിൽ റേഞ്ച് കുറവായിരിക്കും.

സാരംഗിനെ ഉറ്റു നോക്കുന്നവരെ,
ഒരു ചുവടുകൂടി മുന്നോട്ടു വച്ചു നോക്കട്ടെ.ഒപ്പമുണ്ടാവണേ,

സ്നേഹപൂർവ്വം,
ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും.