13 SELECT wp_posts.* FROM wp_posts WHERE wp_posts.ID = 13 AND wp_posts.post_type = 'page' AND wp_posts.post_status = 'publish' OR wp_posts.post_status = 'draft' ORDER BY wp_posts.post_date DESC
മേയ് 14, 15, 16 (ചൊവ്വ, ബുധൻ, വ്യാഴം)
‘സത് ദർശൻ, വട കോട്ടത്തറ, കോട്ടത്തറ, അട്ടപ്പാടി, പാലക്കാടു ജില്ല.
താരാട്ടും, പഴമൊഴിയും, കടംകഥയും, നാടൻപാട്ടുകളുമായി കവിത നിറഞ്ഞ പരിസരങ്ങൾ കുഞ്ഞുങ്ങൾക്കിഷ്ടമാണ്. അത് അവരുടെ ഭാഷ നന്നാകാനും, ഭാവന വളരാനും, ബുദ്ധി വികസിക്കാനും സഹായിക്കുന്നു.
പുതു തലമുറക്ക് മലയാളം അന്യമാകുന്നു എന്ന പരാതിപ്പെടുന്നതിനു പകരം അവർക്ക് മലയാളത്തെ അടുത്തറിയാൻ ഒരു അവസരം കൊടുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
പ്രവേശനം:
പ്രൈമറി, അപ്പർ പ്രൈമറി കുട്ടികൾക്ക്
മലയാളം മനസ്സിലാകുന്നവരായിരിക്കണം
എത്തേണ്ട സമയം, സ്ഥലം, പരിപാടി തീരുന്ന സമയം.
മേയ് 14ന് ഉച്ചയോടെ സ്ഥലത്തെത്തി, 16ന് ഉച്ചയൂണിന്നു ശേഷം പിരിയുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
വഴി
കോയമ്പത്തൂർ – ആനക്കട്ടി – കോട്ടത്തറ
(തെക്കൻ കേരളത്തിൽ നിന്ന് തീവണ്ടിയിൽ വരുന്നവർക്കും, ബാംഗ്ലൂർ, ചെന്നൈ ഭാഗങ്ങളിൽ നിന്നു വരുന്നവർക്കും ഈ വഴിയാവും സൗകര്യം)
മണ്ണാർക്കാട് – അഗളി വഴി കോട്ടത്തറ
(പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്നു വരുന്നവർക്ക് ഈ വഴിയാണെളുപ്പം)
ഒരേ വഴിക്കു വരുന്ന രക്ഷിതാക്കൾ സഹകരിക്കുകയാണെങ്കിൽ കോയമ്പത്തൂരു നിന്നോ മണ്ണാർക്കാടു നിന്നോ കുട്ടികളെ കൂട്ടിക്കൊണ്ടു വരാനും പരിപാടി കഴിയുമ്പോൾ തിരികെ വിടാനും സൗകര്യമുണ്ടാക്കാൻ ഞങ്ങളൊരുക്കമാണ്. ക്യാമ്പു പരിസരത്തു തന്നെ രക്ഷിതാക്കൾക്കും താമസിക്കാൻ സൗകര്യമുണ്ട്. ദൂരെ നിന്നു വരുന്നവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
താമസം, ഭക്ഷണം
ലളിതമായ താമസ, ഭക്ഷണ സൗകര്യങ്ങളാണുള്ളത്. കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊണ്ടു വരിക.
ചെലവ്
ഒരു കുട്ടിക്ക് 1400 രൂപ.
(മേയ് 2നു ശേഷം റജിസ്റ്റർ ചെയ്യുന്നവർക്ക് 1800 രൂപ)
രക്ഷിതാക്കൾക്ക് താമസവും ഭക്ഷണവും രണ്ടു ദിവസത്തിന് 700 രൂപ.
കൂടുതൽ വിവരങ്ങൾക്ക്:
ഉണ്ണിയാർച്ച സാരംഗ് 8281707420, unniyarchasarang@gmail.com
ഗോപാലകൃഷ്ണൻ സാരംഗ്: 9446239429, jeeveesarang@gmail.com